Please read this before buying memory cards
ക്യാമറക്ക് മെമ്മറി കാർഡ് വാങ്ങാൻ ചെല്ലുമ്പോൾ എല്ലാവരും ക്യാമറയുടെ ക്ലാസ് നോക്കാറുണ്ട്. അത് ക്ലാസ് 10 തന്നെ നോക്കി വാങ്ങണമെന്നും ഒരുവിധം ആളുകൾക്കും അറിയാം.
അതുപോലെ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണു മെമ്മറികാർഡിന്റെ സ്പീഡ്. അത് 45mbps, 90mbps എന്നിങ്ങനെ തുടങ്ങി പല സ്പീഡുകളിൽ ലഭ്യമാണു എന്നാൽ ഈ കാണുന്നത് മെമ്മറി കാർഡിന്റെ മാക്സിമം സ്പീഡ് ആണെന്നും അതിന്റെ മിനിമം സ്പീഡ് എത്രയാണെന്നും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നമ്മൾ വാങ്ങുന്ന മെമ്മറി കാർഡിനു എപ്പോഴും മാക്സിമം സ്പീഡ് കിട്ടണമെന്നുണ്ടോ? ഒരിക്കലുമില്ല.. നമ്മൾ ഉപയോഗിച്ചു കുറച്ചു കഴിയുമ്പോഴേക്കും കാർഡിന്റെ സ്പീഡ് കുറഞ്ഞു വരുന്നത് കാണാം. അപ്പോഴാണു കാർഡിന്റെ മിനിമം സ്പീഡ് എത്രയാണെന്ന് അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യമാകുന്നത്.
ഇന്നലെ ഒരു മെമ്മറികാർഡ് വാങ്ങുന്നതിനായി ഞാൻ ലുലു സൂപ്പർമാർക്കറ്റിൽ പോയിരുന്നു. 64gb യുടെ 90mbps സ്പീഡ് ഉള്ള രണ്ട് മെമ്മറികാർഡുകൾ ഞാൻ അവിടെ കണ്ടു. എന്നാൽ രണ്ടിനും രണ്ടു വില. എന്നാൽ ഓരേ കമ്പനിയുടെ പ്രൊഡക്റ്റ്സ് അതിന്റെ രണ്ടിന്റേയും സ്റ്റോറേജും സ്പീഡും ഒന്നു തന്നെ. മാത്രമല്ല, രണ്ടും ക്ലാസ് 10 തന്നെ. എന്നാൽ ഒരു മെമ്മറികാർഡ് "extreme pro" ആണു. എന്നാൽ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണെന്നറിയാനായി ഫുൾ നോക്കിയപ്പോൾ ക്ലാസ് എഴുതിയിരിക്കുന്നതിനടുത്തായി "U" എന്ന ലെറ്ററിനുള്ളിലായി ഒരു മെമ്മറി കാർഡിൽ 1 എന്നും മറ്റേതിൽ 3 എന്നും എഴുതിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് എന്താണു വ്യക്തമാക്കുന്നത് എന്ന് മാത്രം എനിക്ക് മനസിലായില്ല.
പിന്നെ അവിടെ നിന്നിരുന്ന സ്റ്റാഫിനെ രണ്ടു പേരെ വിളിച്ച് ചോദിച്ചെങ്കിലും അവർക്കും അതിനെപറ്റി അറിവില്ല. രണ്ടും സെയിം തന്നെ ആയിരിക്കും വില കുറഞ്ഞത് വാങ്ങിക്കോളാൻ പറഞ്ഞു. എന്നാൽ ഞാൻ പിന്നെ ഗൂഗിളിൽ ഇതിനെപറ്റി സേർച്ച് ചെയ്തപ്പോഴാണു അറിയുന്നത്, ഈ "U" വിന്റെ ഉള്ളിൽ കാണിക്കുന്നത് കാർഡിന്റെ മിനിമം സ്പീഡ് ആണു. "1 inside U" ഉള്ള മെമ്മറി കാർഡിന്റെ മിനിമം സ്പീഡ് 10mbpsഉം "3 inside U" ഉള്ള മെമ്മറി കാർഡിന്റെ മിനിമം സ്പീഡ് 30mbpsഉം ആണു.
അപ്പോൾ ഇനി മെമ്മറി കാർഡ് വാങ്ങാൻ പോകുമ്പോൾ ക്ലാസും മാക്സിമം സ്പീഡും മാത്രമല്ല, മിനിമം സ്പീഡും നോക്കാൻ മറക്കണ്ട.
#Copied
#Android_Communitty
Comments
Post a Comment