Campus life - Malayalam

ചോദ്യ പെപ്പറിലേക്ക് നോക്കിയപ്പോ കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ ഒരു തോന്നല്‍... ഈ രണ്ട് വര്‍ഷത്തിനിടെ കേട്ടിട്ട് പോലുമില്ലാത്ത വാക്കുകള്‍....


ഓരോ ചോദ്യവും വായിച്ചു തീരുന്തോറും എന്‍റെ പരവേശം കൂടി കൂടി വന്നു... വെറുതെ ഒന്ന് ചുറ്റും കണ്ണോടിച്ചപ്പോള്‍ ഞാന്‍ എന്തിനാ ദൈവമേ ജീവിച്ചിരിക്കുന്നത് എന്ന് വരെ എനിക്ക് തോന്നിപ്പോയി.... ബാക്കി എല്ലാവരും ഐ.എ.എസ് പരീക്ഷ എഴുതുന്ന പോലെ എഴുതിക്കൊണ്ടിരിക്കുന്നു... ഇവന്മാര്‍ക്ക് ഒക്കെ എന്തുവാ ഇത്ര എഴുതാന്‍....

ആ പച്ച പരമാര്‍ത്ഥം അപ്പോഴാണ് എനിക്ക് മനസിലാക്കിയത്.... ഫ്രണ്ട് ബെഞ്ചില്‍ ഇരുന്നു ടീച്ചറിന്റെ തുപ്പലം വിഴുങ്ങുന്ന ജീവികളാണ് എന്‍റെ ഹാളില്‍ നിറയെ...

ക്ലാസ് കട്ട്‌ ചെയ്ത് സിനിമക്ക് പോയതും, ലാസ്റ്റ് ബെഞ്ചില്‍ ഇരുന്ന്‍ ടീച്ചറിനെ കമന്റ്‌ അടിച്ചതും, ജൂനിയര്‍ പെണ്‍പിള്ളെരുടെ വായില്‍ നോക്കിയതും എല്ലാം എന്‍റെ മനസ്സിലൂടെ മിന്നി മറഞ്ഞു...

വെറുത ഒന്ന് വാച്ചില്‍ നോക്കിയപ്പോ ഞാന്‍ വീണ്ടും കിടുങ്ങി... എന്‍റെ ഒരു മണിക്കൂര്‍ തുരന്തോ എക്സ്പ്രസ്സ്‌ പോലെ പാഞ്ഞു പോയിരുന്നു...

ബ്ലാങ്ക് പേപ്പറില്‍ പേരെഴുതി കൊടുക്കുമ്പോള്‍ ഉള്ള എക്സാമിനറുടെ പുച്ഛം എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... അത് കൊണ്ട് ആദ്യ രണ്ട് പേപ്പറില്‍ ചോദ്യപേപ്പറിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന പോലെ അത് പകര്‍ത്തി...


ഇനിയും അവിടെ ഇരിക്കുന്നത് ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ മുന്നില്‍ ചാവാലിപ്പട്ടി നാക്ക് നീട്ടി ഇരിക്കുന്നത് പോലെ ആണെന്ന് എനിക്ക് മനസിലായി...

കൃത്യം ഒന്നര മണിക്കൂറിന്‍റെ ബെല്‍ അടിച്ചപ്പോ ഞാന്‍ ബെഞ്ചില്‍ നിന്ന് എഴുന്നേറ്റു...

അപ്പൊ തുപ്പലം വിഴുങ്ങികള്‍ ചൊവ്വാ ഗ്രഹത്തില്‍ നിന്നും വന്ന ജീവിയെ പോലെ എന്നെ നോക്കി...
"എടാ ഭയങ്കരാ.... എല്ലാം എഴുതി കഴിഞ്ഞു പോകുവാണല്ലേ..." എന്ന മട്ടില്‍ ആണ് എന്‍റെ അടുത്തിരുന്നിരുന്ന തുപ്പലം വിഴുങ്ങി എന്നെ നോക്കിയത്... അപ്പോഴാണ് എന്‍റെ അടുത്തിരുന്ന ആ ദിവ്യന്റെ മുഖം ഞാന്‍ കാണുന്നത്... അത് വരെ അവന്‍ മൂത്ത മത്തങ്ങ മണ്ണില്‍ ചേര്‍ന്ന് കിടക്കുന്ന പോലെ കിടന്നു എഴുതിക്കൊണ്ടിരിക്കുവായിരുന്നു...

എക്സാമിനറിന് ആന്‍സര്‍ പെപ്പെര്‍ കൊടുത്ത് പുറത്തേക്കു നടക്കുമ്പോ എന്‍റെ ഹൃദയം വിങ്ങുകയായിരുന്നു... സപ്ലികളുടെ അക്കൗണ്ടിലേക്ക് ഒരെണ്ണം കൂടി... എന്‍റെ ഫ്യുച്ചര്‍... എന്‍റെ കരീയര്‍.... ഒരു നെടുവീര്‍പ്പോടെ എക്സാം ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ കണ്ട കാഴ്ച.......

കാക്ക ലൈന്‍ കമ്പിയില്‍ ഇരിക്കുന്ന പോലെ എന്‍െട ന് മചാന്‍ മാര്‌ വരാധയില്‍ ഇരികുനനൂ ...

എന്നെ കണ്ടപ്പോള്‍ ഭാര്യയുടെ കന്നി പ്രസവ വാര്‍ത്ത‍ കേട്ട ഭര്‍ത്താവിന്റെ സന്തോഷമായിരുന്നു എലാതിന്‍യും മുഖത്ത്....
" ഹോ അളിയാ ഞങ്ങള്‍ പേടിച്ചിരിക്കുവായിരുന്നു... നീ അകത്ത് എന്തെടുക്കുവായിരുന്നു ഇത്ര നേരം!!!!!!!!!!!!"
"സപ്ലി അല്ലേ അളിയാ... നീ ചതിച്ചില്ലല്ലോ....!!!!"


ഞാന്‍ ഒന്നും മിണ്ടിയില്ല... തല കുനിച്ചു നിന്നു....

അപ്പൊ എന്‍റെ തോളില്‍ കയ്യിട്ട് ഒരുത്തന്‍ പറഞ്ഞു...


" ഹാ.. വിടളിയാ... സപ്ലി ഇന്നു പോയാല്‍ നാളെ കിട്ടും... പക്ഷെ പന്ത്രണ്ടരയുട ബസ്‌ പോയിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത നൂററാണ്‍ടിെല ബസ് കിഠൂ"


ഞാന്‍ ചിരിച്ചു കൊണ്ട് അവന്‍റെ തോളത്തു കയ്യിട്ടു.....

വേഗം എക്സാം ഹാളില്‍ കയറ്റിയ സാധന സാമഗ്രികളെല്ലാം ബാഗില്‍ തിരുകി ബസ്‌ സ്റ്റോപ്പിലേക്ക് നടന്നു....

ബസ്സില്‍ കയറി വിന്‍ഡോ സീറ്റ്‌ പിടിച്ചു ഇരുന്നു കഴിഞ്ഞപ്പോ ബസ്സില്‍ പാട്ട്...
" എന്‍ ഫ്രണ്ടെ പോലെ യാര് മച്ചാ...."

ഞങ്ങള്‍ ഒരുമിച്ചു മുഖത്തോട് മുഖം നോക്കി....


"അളിയാ ഇന്നു സിനിമയ്ക്ക് കേറിയാലോ?????????????"
😍😍😍😍😍😍😘😘😘😘😘😘😘
**
കലാലയ ജീവിതം;- ഒരികലും മറകാന്‍ കഴിയാത ജീവിതം😒.
അവിെടയാണ് നമുക് നമമുെട ജീവിതതതിെല ഏററവും നല്‍ല കൂഠുകാെര കിഠുനനത്,ഒരികലും മറകാന്‍ കഴിയാതഥ കൂട്കാര്‍👬👫


ക്യാമ്പസ്‌ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ നഷ്ടബോധം തോന്നുന്ന എല്ലാവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു....


..😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘
Campus life.

Comments

Popular Posts